ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തർക്കം പുകയവെ, എ.കെ. ആന്റണി ഡൽഹിയിലേക്ക്. ഹൈകമാൻഡ് ആണ് എ.കെ ആന്റണിയെ ഡൽഹിക്ക് വിളിപ്പിച്ചത്. ആന്റണി നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജസഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും ആണ് മത്സരിക്കുന്നത്. അധ്യക്ഷനാവണമെങ്കിൽ ഗെഹ്ലോട്ടിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. ഗെഹ്ലോട്ട് പക്ഷത്തിലെ 90ാളം എം.എൽ.എമാർ രാജി ഭീഷണി മുഴക്കിയതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30ന് അവസാനിക്കും. ഒക്ടോബർ 19നാണ് ഫലം പുറത്ത് വരുന്നത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.