അകാലിദൾ ബി.എസ്​.പിയുമായി സഖ്യമുണ്ടാക്കുന്നു

ന്യൂഡൽഹി: ശിരോമണി അകാലിദള്ളും ബി.എസ്​.പി സഖ്യമുണ്ടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​. 2022ലെ പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​ സഖ്യനീക്കം. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്​ ബി.ജെ.പിയുമായുള്ള ബന്ധം ശിരോമണി അകാലിദൾ ഉപേക്ഷിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ സഖ്യം രൂപീകരിക്കുന്നത്​. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ്​ സൂചന.

27 വർഷങ്ങൾക്ക്​ ശേഷമാണ്​ ശിരോമണി അകാലിദള്ളും ബി.എസ്​.പിയും തമ്മിൽ സഖ്യമുണ്ടാക്കുന്നത്​. 1996ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യമുണ്ടാക്കിയിരുന്നു. അന്ന്​ പഞ്ചാബിലെ 13ൽ 11 സീറ്റുകളും സഖ്യം നേടിയിരുന്നു. എട്ട്​ സീറ്റുകളിൽ ശിരോമണി അകാലിദൾ വിജയിച്ചപ്പോൾ ബി.എസ്​.പി മൂന്ന്​ സീറ്റുകൾ നേടി.

ബി.ജെ.പി, കോൺഗ്രസ്​, ആം ആദ്​മി പാർട്ടി ഒഴികെയുള്ള ഏത്​ പാർട്ടിയുമായും സഖ്യമുണ്ടാക്കുമെന്ന്​ ശിരോമണി അകാലിദൾ നേതാവ്​ സുഖ്​ഭീർ ബാദൽ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ 31 ശതമാനം ദലിത്​ വോട്ടുകളിൽ ബി.എസ്​.പിക്ക്​ നിർണാകയ സ്വാധീനമുണ്ട്​. ഇത്​ നേട്ടമാക്കാനുറച്ചാണ്​ ശിരോമണി അകാലിദൾ ബി.എസ്​.പിയുമായി സഖ്യത്തിനൊരുങ്ങുന്നത്​.

Tags:    
News Summary - Akali Dal, Mayawati's Party Form Alliance Ahead Of Punjab Polls: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.