മുസ്‍ലിംകളെ കേസിൽ ​കുടുക്കാനായി പശുവിനെ അറുത്ത സംഭവത്തിൽ ഹിന്ദുമഹാസഭ ദേശീയ വക്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ആഗ്രയിൽ പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട് കേസിൽ ഹിന്ദുമഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ടിനെയും കൂട്ടാളികളെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 30നാണ് പശുവിനെ അറുത്തത്. മുസ്‍ലിം യുവാക്കളെ കേസിൽ കുടുക്കുന്നതിനായാണ് ഇവർ പശുവിനെ അറുത്തതെന്ന് ​യു.പി പൊലീസ് പറയുന്നു.

സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‍വാര, ബ്രജേഷ് ഭഡോരിയ, സൗരഭ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. ശത്രുതയുള്ള നാല് പേരെ കുടുക്കുന്നതിനായാണ് ഇവർ പശുവിനെ അറുത്തതെന്ന് ചാട്ട എ.സി.പി രാകേഷ് കുമാർ സിങ് പറഞ്ഞു.

ആഗ്രയിലെ ഗൗതം ബുദ്ധനഗറിൽ പശുവിനെ അറുത്തുവെന്ന് കാണിച്ച് ഹിന്ദുമഹാസഭയാണ് ആദ്യം പരാതി നൽകിയത്. ജിതേന്ദ്ര കുശ്‍വാരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് മുസ്‍ലിം യുവാക്കളെ പ്രതിയാക്കി ​പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പുലർച്ചെ വീട്ടിൽ നിന്നും മുസ്‍ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, വിശദമായ അന്വേഷണത്തിനൊടുവിൽ ഇവരല്ല പ്രതികളെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹിന്ദുമഹാസഭ നേതാവിനേയും പരാതിക്കാരനടക്കമുള്ള കൂട്ടാളികളേയും പ്രതികളാക്കി ​പൊലീസ് കേസെടുത്തത്.

Tags:    
News Summary - Akhil Bharat Hindu Mahasabha leader, three aides arrested in Agra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.