ന്യൂഡല്‍ഹി: സൗജന്യ സ്മാര്‍ട്ട് ഫോണുകളും സൈക്കിളുകളും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാല്‍പ്പൊടിയും പശുനെയ്യും അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി. എന്നാല്‍, പാര്‍ട്ടിയിലെ സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ളെന്ന് വ്യക്തമാക്കി പ്രകടന പത്രികയുടെ പ്രകാശനചടങ്ങില്‍നിന്ന് മുലായം സിങ് യാദവ് വിട്ടുനിന്നു. ലഖ്നോവിലെ പാര്‍ട്ടി ഓഫിസില്‍ മുഖ്യമന്ത്രി അഖിയേഷ് യാദവിനൊപ്പം ഭാര്യ ഡിംപ്ള്‍ യാദവ് എം.പിയും ചടങ്ങില്‍ പങ്കെടുത്തു.
തന്നോടൊപ്പം പിതാവിന്‍െറ ചിത്രവും ആലേഖനം ചെയ്ത പ്രകടനപത്രികയുടെ പ്രകാശനത്തിന് അഖിലേഷ് ക്ഷണിച്ചെങ്കിലും മുലായം നിരസിക്കുകയായിരുന്നു. അഖിലേഷ് സീറ്റ് അനുവദിച്ച ഇളയച്ഛന്‍ ശിവ്പാല്‍ യാദവും ചടങ്ങിനത്തെിയില്ല. പ്രകാശനം കഴിഞ്ഞയുടന്‍ പാര്‍ട്ടി ഓഫിസ് വിട്ട അഖിലേഷും ഡിംപിളും ചടങ്ങ് കഴിഞ്ഞ ശേഷമത്തെിയ മുലായമിനെ കാണാനായി വീണ്ടും പാര്‍ട്ടി ഓഫിസിലത്തെി. 40 മിനിറ്റ് നേരം സംസാരിച്ചിരുന്ന ഇരുവരും പിന്നീട് ഒരുമിച്ചാണ് ഓഫിസില്‍നിന്ന് പോയത്.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍: സമാജ്വാദി സ്മാര്‍ട്ട് ഫോണ്‍ പദ്ധതിക്ക് കീഴില്‍ സൗജന്യ സ്മാര്‍ട്ട് ഫോണുകള്‍, സമാജ്വാദി പെന്‍ഷന്‍ പദ്ധതിയില്‍ ഒരു കോടി ആളുകള്‍ക്കുകൂടി മാസംതോറും 1,000 രൂപ, പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ പ്രഷര്‍കുക്കറും പാവങ്ങള്‍ക്ക് സൗജന്യ ഗോതമ്പും അരിയും, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ മാസവും ഒരു ലിറ്റര്‍ പശുനെയ്യും പാല്‍പ്പൊടിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.