ചുവപ്പ് നിറം വികാരങ്ങളെയും വിപ്ലവത്തെയും മാറ്റത്തെയും ആണ് പ്രതിനിധീകരിക്കുന്നതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പി ജനങ്ങളുടെ വികാരം മനസിലാക്കുന്നില്ല.
ചുവപ്പ് വിപ്ലവത്തിന്‍റെ നിറം കൂടിയാണ്. അഖിലേഷ് പറഞ്ഞു. സമാജ്വാദി പ്രവർത്തകർ ചുപ്പ് തൊപ്പി ധരിച്ച് റാലികളിൽ പങ്കെടുക്കുന്നതിനെതിരെ ആക്ഷേപവുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. സമാജ്വാദിയുടെ റെഡ് തൊപ്പി ഉത്തർപ്രദേശിന് റെഡ് അലെർട്ട് ആണെന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിനാണ് അഖിലേഷിന്‍റെ മറുപടി. 'ഇത് മാറ്റത്തെയും പ്രതിനിധീകരിക്കുന്നു. ഉത്തർപ്രദേശിൽ ഇത്തവണ മാറ്റമുണ്ടാകുമെന്ന് അവർക്കറിയാം. നേരത്തെയും അവർ ഈ ഭാഷ ഉപയോഗിച്ചിരുന്നു. ഇത് പുതിയ കാര്യമല്ല' -അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.