ലക്നോ: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ച ബംഗ്ലാവിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. സംസ്ഥാന എസ്റ്റേറ്റ് ഒാഫീസർക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജീനിയർ എ.െക ശർമ്മയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
266 പേജുള്ള റിപ്പോർട്ടിൽ ബംഗ്ലാവിനുണ്ടായ നഷ്ടങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ടൈൽസ്, ഇലക്ട്രിക് വയറിങ്, സാനിറ്ററി എന്നിവക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വിക്രമാദിത്യ മാർഗിലുള്ള ബംഗ്ലാവ് കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോഴാണ് അഖിലേഷിന് അനുവദിച്ചത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് ശേഷവും ബംഗ്ലാവ് ഒഴിയാൻ അഖിലേഷ് തയാറായിരുന്നില്ല. തുടർന്ന് സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് ബംഗ്ലാവ് അഖിലേഷ് യാദവ് ഒഴിഞ്ഞത്.
ബംഗ്ലാവിെൻറ ആദ്യത്തെ നിലയിൽ അഖിലേഷ് യാദവ് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. ബംഗ്ലാവിലുണ്ടായ നഷ്ടത്തിെൻറ വിശദമായ വീഡയോഗ്രാഫി അധികൃതർ എടുത്തു. നഷ്ടപരിഹാരം ഇൗടാക്കാനായി അഖിലേഷ് യാദവിന് നോട്ടീസ് അയക്കാനും സർക്കാർ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.