ലോക്​സഭാ തെരഞ്ഞെടുപ്പ്​: മായാവതിയും അഖിലേഷും കൂടിക്കാഴ്​ച നടത്തി

ലഖ്​നോ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.എസ്​.പി-എസ്​.പി സഖ്യത്തിനായി തന്ത്രങ്ങൾ മെനയാൻ മായാവതിയും അഖിലേഷ്​ യാദവ ും ലഖ്​നോവിൽ കൂടിക്കാഴ്​ച നടത്തി.

മായാവതിയു​െട വസതിയിൽ നടന്ന ചർച്ച ഒന്നരമണിക്കൂർ നീണ്ടു. സംയുക്​ത റാലിക ളും പൊതുയോഗങ്ങളും ചേരുന്നത്​ സംബന്ധിച്ച്​ ചർച്ചയായി എന്നാണ്​ വിവരം.

നേരത്തെ, സഖ്യപ്രഖ്യാപന സമയത്ത്​ ബി.എസ്​.പി 38 ഉം എസ്​.പി 37ഉം സീറ്റുകളിൽ മത്​സരിക്കുമെന്ന്​ ഇരു നേതാക്കളും അറിയിച്ചിരുന്നു. കോൺഗ്രസ്​ കോട്ടയായ റായ്​ബറേലിയിലും അ​മേത്തിയിലും സ്​ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഏറ്റവും കൂടുതൽ ലോക്​സഭാ സീറ്റുള്ള ഉത്തർപ്രദേശി​െല 80 സീറ്റുകളിലും മത്​സരിക്കുമെന്ന്​ കോൺഗ്രസും​ ​പ്രഖ്യാപിച്ചിരുന്നു.

ബി.എസ്​.പി-എസ്​.പി സഖ്യം പരസ്​പര ബഹുമാനത്തിൽ പ്രവർത്തിക്കുന്നതാണെന്നും യു.പിയിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും ആദ്യമായി നടപ്പാക്കിയ നല്ല സഖ്യമാണിതെന്നുമാണ്​ കഴിഞ്ഞ ദിവസം മായാവതി പറഞ്ഞത്​.

ഇന്നലെ രാവിലെ എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അപ്രതീക്ഷിതമായി ആശുപത്രിയിൽ ചികിത്​സയിലുള്ള ദലിത്​ നേതാവ്​ ചന്ദ്രശേഖർ ആസാദിനെ സന്ദർശിച്ചതിനു പിറ​െകയാണ്​ ബി.എസ്​.പി- എസ്​.പി ​േയാഗം നടന്നത്​.

Tags:    
News Summary - Akhilesh Yadav, Mayawati Meet - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.