അവരുടെ ഗവർണർ അവരുടെ സർക്കാർ -അഖിലേഷ്​ യാദവ്​

ലഖ്​നോ: മഹാരാഷ്​ട്രയിൽ ബി.ജെ.പി സർക്കാറുണ്ടാക്കിയതിനെ വിമർശിച്ച്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാ ദവ്​. അവരുടെ ഗവർണറും സർക്കാറുമാണ്​ മഹാരാഷ്​ട്രയിലുള്ളതെന്ന്​ അഖിലേഷ്​ യാദവ്​ പറഞ്ഞു. മഹാരാഷ്​​്ട്രയിലെ സർക്കാർ രുപീകരണത്തിൽ ഗവർണറുടെ ഇടപെടൽ വിമർശിക്കപ്പെടുന്നതിനിടെയാണ്​ അഖിലേഷി​​െൻറ പരാമർശം.

അതേസമയം, മഹാരാഷ്​ട്രയിൽ ബി.ജെ.പി സർക്കാർ അധികാരത്തിനെത്തിയതിനെതിരെ സുപ്രീംകോടതിയിൽ എൻ.സി.പിയും ശിവസേനയും ഹരജി നൽകിയിട്ടുണ്ട്​. ജസ്​റ്റിസ്​ എൻ.വി രമണ, അശോക്​ ഭൂഷൺ, സഞ്​ജീവ്​ ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ്​ ഹരജി പരിഗണിക്കുക.

Tags:    
News Summary - Akhilesh Yadav on Ongoing Maharashtra Power Tussle-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.