ലഖ്നോ: പാളയത്തിലെ പന്തിയുദ്ധത്തിൽ മങ്ങലേറ്റ പ്രതിഛായ തിരിച്ചുപിടിച്ച് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നേരിടാൻ അഖിലേഷ് യാദവിെൻറ വികാസ് യാത്ര. നവീകരിച്ച മെഴ്സിഡസ് ബസിലാണ് മുഖ്യമന്ത്രി അഖിലേഷ് സംസ്ഥാന പര്യടനം നടത്തുക. തെരഞ്ഞെടുപ്പിന് മുമ്പ്സംസ്ഥാനത്താകെ നേരിട്ട് പ്രചരണം നടത്തുന്നതിനുള്ള വികാസ് യാത്ര വ്യാഴാഴ്ച ആരംഭിക്കും.
മുഖ്യമന്ത്രിയുടെ ഒാഫീസും വസതിയും മെഴ്സിഡസ് ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. വികാസ് യാത്ര അവസാനിക്കുന്നതു വരെ അഖിലേഷ് സഞ്ചരിക്കുന്ന വസതിയിലായിരിക്കും താമസിക്കുക.
സി.സി.ടി.വി കാമറ, എൽ.സി.ഡി ടെലിവിഷൻ, സോഫാ, ബെഡ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്. കൂടാതെ റാലികളിലും പൊതുസമ്മേളനങ്ങളിലും പെങ്കടുക്കുേമ്പാൾ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഉയർത്താവുന്ന പളാറ്റ് ഫോം, ലൗഡ് സ്പീക്കർ, മൈക്ക് എന്നീ സൗകര്യങ്ങളും ബസിലുണ്ട്.
സമാജ്വാദി വികാസ് രഥ് എന്നെഴുതിയ ചുവന്ന ബസിൽ പാർട്ടി തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിൾ ചവിട്ടുന്ന അഖിലേഷിെൻറ ചിത്രവും പതിച്ചിട്ടുണ്ട്. ബസിെൻറ പിറകിൽ പാർട്ടി അധ്യക്ഷൻ മുലായം സിങ്ങിെൻറയും യു.പി അധ്യക്ഷൻ ശിവപാൽ യാദവിെൻറയും ചിത്രം നൽകിയിട്ടുണ്ട്.
ശനിയാഴ്ച ലഖ്നോവിൽ നടക്കുന്ന പാർട്ടിയുടെ 25ാം വാർഷിക പരിപാടിയിൽ പ്രചരണ റാലി ഒഴിവാക്കി അഖിലേഷും പെങ്കടുക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.