ലക്നോ: ബി.ജെ.പിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജയ ത്തിനായി എല്ലാ ദേവൻമാരുടെ ജാതിയും വെളിപ്പെടുത്തിയിരുന്നുവെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. യോഗി തെര ഞ്ഞെടുപ്പ് റാലിക്ക് നേതൃത്വം നൽകിയ മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് യോഗിയുടെ ‘ഹനുമാൻ ദലിത’നെന്ന പരാമർശത്തെ പരിഹസിച്ച് അഖിലേഷ് രംഗത്തെത്തിയത്.
‘‘യോഗി ദേവൻമാരുടെ ജാതി വെളിപ്പെടുത്തിയത് നല്ല കാര്യമാണ്. എന്നാൽ അദ്ദേഹം വളരെ കുറച്ച് ദേവൻമാരുടെ ജാതി മാത്രമാണ് പറഞ്ഞത്. മുഴുവൻ പേരുടെയും ജാതി വെളിപ്പെടുത്തിയിരുന്നെങ്കിൽ തങ്ങളുടെ ജാതിയിൽപ്പെട്ട മൂർത്തി ഏതാണെന്ന് മനസിലാക്കുകയും അദ്ദേഹത്തോട് അനുഗ്രഹം തേടുകയും ചെയ്യാമായിരുന്നു’’- അഖിലേഷ് യാദവ് പരിഹസിച്ചു.
സമാജ്വാദി പാർട്ടി വികസനത്തിനായുള്ള രാഷ്ട്രീയ പ്രവർത്തനമാണ് നടക്കുന്നത്. ബാധ്യതമൂലം ജീവനൊടുക്കേണ്ടി വരുന്ന കർഷകരുടെ യഥാർഥ പ്രശ്നങ്ങൾക്കൊപ്പമാണ് തങ്ങളെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഹനുമാൻ ദലിതനാണെന്നും അദ്ദേഹം എല്ലാ സമുദായങ്ങളെയും കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ച വ്യക്തിയാണെന്നും യോഗി ആദിത്യനാഥ് പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.