മുഖ്യമന്ത്രിമാര്‍ രാജിവെച്ചു

ലഖ്നോ: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മുഖ്യമന്ത്രിമാര്‍ രാജിവെച്ചു. സമാജ്വാദി പാര്‍ട്ടിയുടെ പരാജയം ഉറപ്പിച്ചതോടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗവര്‍ണര്‍ രാം നായികിനെ കണ്ട് രാജി സമര്‍പ്പിച്ചത്. രാജി സ്വീകരിച്ച ഗവര്‍ണര്‍, അടുത്ത ഭരണസമിതി അധികാരം ഏല്‍ക്കുന്നതുവരെ സ്ഥാനത്ത് തുടരാന്‍ നിര്‍ദേശം നല്‍കി. 

മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഗവര്‍ണര്‍ കെ.കെ. പോളിന് മുമ്പാകെ രാജി സമര്‍പ്പിച്ചത്. സംസ്ഥാനത്തെ കനത്ത പരാജയത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്‍െറ നേതൃത്വത്തിലും ഭരണത്തിലുമുണ്ടായ വീഴ്ചകള്‍ തോല്‍വിക്ക് കാരണമാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പണം വാരിയെറിഞ്ഞതായും റാവത്ത് ആരോപിച്ചു.

ഹരിദ്വാറില്‍ 12,000 വോട്ടിനും കിഞ്ചയില്‍ 2,154 വോട്ടിനുമാണ് റാവത്ത് പരാജയം രുചിച്ചത്.  ഗോവയില്‍ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് പിന്നാലെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് രാജി നല്‍കി. മാഡ്രെം മണ്ഡലത്തില്‍ മത്സരിച്ച പര്‍സേകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദയാനന്ദ് സോപ്തേയോട് 7000 വോട്ടിന് പരാജയപ്പെട്ടിരുന്നു. 

Tags:    
News Summary - akhilesh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.