എസ്​.പിയുടെ തകർച്ചക്കു കാരണം കോൺഗ്രസുമായുള്ള സഖ്യം–രാഹുൽ സിൻഹ

​ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടിക്കുണ്ടായ വൻതകർച്ചക്ക്​ കാരണം കോൺഗ്രസുമായുള്ള സഖ്യമാണെന്ന്​ബി.ജെ.പി നേതാവ്​ രാഹുൽ സിൻഹ. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നതാണ്​ അഖിലേഷ്​ യാദവ്​ ചെയ്​ത ഏറ്റവും വലിയ  അബദ്ധം. കോൺഗ്രസുമായി  സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിൽ സമാജ്​വാദി പാർട്ടിക്ക്​ കൂടുതൽ സീറ്റുകൾ കിട്ടുമായിരുന്നു. തകർച്ചയിലെത്തിയ കോൺഗ്രസുമായി ചേർന്നത്​ എസ്​.പിയുടെ​ കനത്ത തോൽവിക്ക്​ ഇടയാക്കിയെന്നും രാഹുൽ സിൻഹ പറഞ്ഞു.

ഉത്തർപ്രദേശിലും ഉത്താരാഖണ്ഡിലും ജനങ്ങൾ പുതിയ ഇന്ത്യയുടെ ഉദയത്തിനാണ്​ വോട്ട്​ ചെയ്​തത്​. മണിപ്പൂരിലും ഗോവയിലും ബി.ജെ.പി തന്നെ സർക്കാർ രൂപീകരിക്കും. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക്​ലഭിക്കുന്ന മറ്റു പാർട്ടികളുടെ പിന്തുണയിൽ വിശ്വാസമുണ്ടെന്നും സിൻഹ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Akhilesh's biggest mistake was to join hands with Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.