അഗർതല: കേന്ദ്രസർക്കാറിെൻറ പകപോക്കൽ രാഷ്ട്രീയത്തിന് ഇരയായ ജഡ്ജിക്ക് ഒടു വിൽ സ്ഥാനലബ്ധി. സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ് യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായെ സി.ബി.െഎ കസ്റ്റഡിയില്‍ വിട് ട ജഡ്ജിയായ ജസ്റ്റിസ് ആകിൽ അബ്ദുൽ ഹമീദ് ഖുറൈശിക്കാണ് ഏറെ വൈകി ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനായത്. മുംബൈ ഹൈകോടതി ജഡ്ജിയായിരുന്ന ഖുറൈശി, ത്രിപുരയുടെ അഞ്ചാമത് ചീഫ് ജസ്റ്റിസാണ്.
ബോംബെ ഹൈകോടതി ജഡ്ജിയായിരിക്കെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കി ഉയര്‍ത്തിയ കൊളീജിയം ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് വിവാദത്തിനു പുറമെ, നിയമനടപടിക്കും വഴിവെച്ചിരുന്നു. 2019 മേയ് 10നാണ് ജസ്റ്റിസ് ഖുറൈശിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി, ജസ്റ്റിസ് എസ്.എ. ബോബ്ഡെ, എന്‍.വി. രമണ എന്നിവരുള്‍പ്പെട്ട കൊളീജിയം ശിപാര്‍ശ ചെയ്തത്. ജൂണ്‍ ഒമ്പതിന് മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.കെ. സേത് വിരമിക്കാനിരിക്കെയായിരുന്നു ശിപാര്‍ശ. ജസ്റ്റിസ് ഖുറൈശിയെക്കൂടാതെ മറ്റു മൂന്നുപേരെക്കൂടി സ്ഥാനക്കയറ്റത്തിന് കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ജസ്റ്റിസുമാരായ രാമസുബ്രഹ്മണ്യന്‍, ആര്.എസ്. ചൗഹാന് എന്നിവരെ ഹിമാചല്‍ പ്രദേശ്, തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസായി നേരത്തേ നിയമിച്ചിട്ടുണ്ട്.
ജസ്റ്റിസ് ഡി.എന്‍. പട്ടേലിനെ മേയ് 22നുതന്നെ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസാക്കി. എന്നിട്ടും ഖുറൈശിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ ഏറെക്കാലം കിടന്നു. 2010ലാണ് സൊഹ്റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ജസ്റ്റിസ് ഖുറൈശി ഉത്തരവിട്ടത്.
വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.െഎ ആവശ്യം അംഗീകരിച്ചതും മോദി മുഖ്യമന്ത്രിയായപ്പോൾ ലോകായുക്ത കേസിൽ സർക്കാറിനെതിരെ വിധി പുറപ്പെടുവിച്ചതും ഗുജറാത്ത് കലാപത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 പേരെ ജീവനോടെ ചുട്ടുകൊന്നതിന് മായാ കൊഡ്നാനി അടക്കം 19 പേരെ ശിക്ഷിച്ചതും ജസ്റ്റിസ് ആകിൽ ഖുറൈശിയായിരുന്നു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ, ഗവർണർ രമേഷ് ബൈസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ബിപ്ലവ് കുമാർ, ഹൈകോടതി ജഡ്ജിമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.