മുംബൈ: താൻ കനഡ പൗരനാണെന്ന് സമ്മതിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാറിെൻറ ട്വീറ്റ്. തിങ്കളാഴ്ച മുംബൈയിൽ ബോളിവുഡ് താരങ്ങളെല്ലാം വോട്ടുചെയ്യാൻ എത്തിയിട്ടും അക്ഷയ് കുമാറിനെ കണ്ടിരുന്നില്ല. ഭാര്യ ട്വിങ്കിൾ ഖന്ന തെൻറ മഷിപുരണ്ട വിരൽ ചിത്രം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വോട്ട് ചെയ്യാത്തതിനെ കുറിച്ച ചാനലുകളുടെ ചോദ്യത്തിൽനിന്ന് അക്ഷയ് ഒഴിഞ്ഞുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഇതേതുടർന്ന് കപട ദേശസ്നേഹം ആരോപിച്ച് അക്ഷയ് കുമാറിന് എതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളുണ്ടായി. തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അക്ഷയ് അസാധാരണ അഭിമുഖം നടത്തിയതിെൻറ പശ്ചാത്തലത്തിലായിരുന്നു വിമർശനം. ‘ഞാൻ കനേഡിയൻ പൗരനാണെന്നത് ഇതുവരെ നിഷേധിക്കുകയൊ മറച്ചുവെക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. നികുതികളെല്ലാം അടക്കുന്നതും ഇന്ത്യയിലാണ്.
ഇത്രനാളും എെൻറ രാജ്യസ്നേഹം ആർക്കു മുമ്പിലും തെളിയിക്കേണ്ടിവന്നിരുന്നില്ല. എെൻറ പൗരത്വം അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിരാശപ്പെടുത്തുന്നു. അതെെൻറ സ്വകാര്യതയാണ്.
ഇന്ത്യയെ ശക്തിപ്പെടുത്താൻ തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതു തുടരും’ -അക്ഷയ് കുമാർ ട്വിറ്ററിൽ പ്രസ്താവിച്ചു. ഏഴു വർഷമായി കാനഡയിൽ പോയിട്ടില്ലെന്നും അക്ഷയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.