'എന്നോട് ക്ഷമിക്കൂ'; പാൻ മസാല കമ്പനിയുടെ പരസ്യത്തിൽനിന്ന് നടൻ അക്ഷയ് കുമാർ പിന്മാറി

പാൻ മസാല കമ്പനിയുടെ പരസ്യത്തിൽനിന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ പിന്മാറി. കമ്പനിയുടെ അംബാസഡറായി കരാറൊപ്പിടുകയും പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തതിനു പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

തുടർന്നാണ് കമ്പനിയുടെ പരസ്യത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആരാധകരോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഷാരൂഖ് ഖാനും അജയ് ദേവ്ഗാനും പിന്നാലെയാണ് അക്ഷയ് കുമാറും പ്രമുഖ പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്. കമ്പനി ബ്രാൻഡ് അംബാസഡറായി കരാർ ഓപ്പിടുകയും ചെയ്തു.

പാൻ മസാലക്കു പുറമേ, പുകയിലെ ഉൽപന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. എന്നാൽ, ആരാധകർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലൂടെയാണ് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അംബാസഡർ പദവി ഒഴിയുന്നതായും താരം അറിയിച്ചു.

'എന്നോട് ക്ഷമിക്കു. ആരാധാകരോടും അഭ്യുദയകാംക്ഷികളോടും ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഏതാനും ദിവസങ്ങളായുള്ള നിങ്ങളുടെ പ്രതികരണം എന്നെ ആഴത്തിൽ സ്വാധീനിച്ചു. ഞാൻ പുകയിലയെ അംഗീകരിക്കുന്നില്ല, വിമൽ എലാച്ചിയുമായുള്ള എന്റെ സഹകരണത്തിന്‍റെ വെളിച്ചത്തിൽ നിങ്ങളുടെ വികാരങ്ങളുടെ ഒഴുക്കിനെ ഞാൻ മാനിക്കുന്നു. എല്ലാ വിനയത്തോടും കൂടി ഞാൻ പിന്മാറുന്നു' -അക്ഷയ് പറഞ്ഞു. പരസ്യവരുമാനം നല്ലകാര്യത്തിനായി ഉപയോഗിക്കുമെന്നും താരം വ്യക്തമാക്കി.

Tags:    
News Summary - Akshay Kumar steps down as tobacco brand ambassador after backlash, says 'I am sorry'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.