ന്യൂയോർക്: അൽഖാഇദ തലവൻ ഐമൻ അൽ സവാഹിരി ജീവിച്ചിരിപ്പുണ്ടാകാമെന്ന് യു.എൻ റിപ്പോർട്ട്. സവാഹിരി അടങ്ങുന്ന അൽഖാഇദ ഭീകരസംഘത്തിെൻറ ഒരുവിഭാഗം പാക്-അഫ്ഗാൻ അതിർത്തി മേഖലയിൽ കഴിയുകയാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അസുഖം മൂലം സവാഹിരി മരണപ്പെട്ടുവെന്നായിരുന്നു നേരത്തേ പ്രചരിച്ചിരുന്ന വാർത്തകൾ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി അൽഖാഇദയുടെ സംഘാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അൽഖാഇദയിലെ ഭൂരിഭാഗം അംഗങ്ങളും മറ്റ് ഭീകരസംഘങ്ങളും താലിബാനുമായി ചേർന്ന് അഫ്ഗാനിസ്താെൻറ വിവിധ ഭാഗങ്ങളിൽ കഴിയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘത്തിലെ തന്ത്രപ്രധാന ഭാഗം പാക്-അഫ്ഗാൻ അതിർത്തി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംഘാംഗങ്ങളുമായും ഇവർ സജീവമായി ബന്ധം പുലർത്തുന്നുണ്ട്. എക്കാലവും അൽഖാഇദയുടെ സുരക്ഷിതതാവളം അഫ്ഗാൻ ആയിരുന്നെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഇന്ത്യയിലും ആഫ്രിക്കയിലും പശ്ചിമേഷ്യയിലും സംഘത്തിന് അംഗങ്ങളുണ്ട്. അഫ്ഗാനിസ്താനിലെ സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് താലിബാനും അൽഖാഇദയും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.