ചെന്നൈ: 250 രൂപയുടെ കോവിഡ് പരിശോധന കിറ്റ് 600 രൂപക്ക് വാങ്ങി രാജ്യത്തിന് 17 കോടി നഷ്ടം വരുത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ മൗനം അവലംബിക്കുകയാണെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എസ്. അഴഗിരി. ഗുണനിലവാര മില്ലാത്ത കിറ്റ് വിൽപന നടത്തി പകർച്ചവ്യാധിയിൽനിന്ന് ലാഭമുണ്ടാക്കുന്ന കമ്പനിയെ സംരക്ഷിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ടെസ്റ്റ് കിറ്റുകളുടെ വിതരണക്കാർ തമ്മിലുള്ള തർക്കം കോടതിയിലെത്തിയിരുന്നില്ലെങ്കിൽ ഈ തട്ടിപ്പ് വെളിച്ചത്തു വരില്ലായിരുന്നു. കിറ്റുകൾക്ക് 400 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നാണ് ഹൈകോടതി പറഞ്ഞത്. 600 രൂപ നിരക്കിൽ അഞ്ചുലക്ഷം കിറ്റുകൾ വാങ്ങിയതുവഴി 17 കോടിയിലധികം രൂപയാണ് രാജ്യത്തിന് നഷ്ടമുണ്ടായത്. ഇതിെൻറ ഉത്തരവാദിത്തം കേന്ദ്ര ആരോഗ്യമന്ത്രിയും ഐ.സി.എം.ആറും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അംഗീകാരമില്ലാത്ത കമ്പനിയിൽ നിന്ന് തമിഴ്‌നാട് സർക്കാർ ടെസ്റ്റ് കിറ്റുകൾ വാങ്ങിയതായും അദ്ദേഹം ആരോപിച്ചു. 24 കോടി രൂപക്ക് 4 ലക്ഷം കിറ്റുകൾക്ക് തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടത് നിഷേധിക്കാനാകുമോ? ഗുണനിലവാരമുള്ള പരിശോധന കിറ്റുകൾ വാങ്ങാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 136 കോടി ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ എങ്ങനെയാണ് കഴിയുക -അഴഗിരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.