ഹോളി ആഘോഷത്തിനിടെ നിറംപൂശാതിരിക്കാൻ അലിഗഡിൽ മസ്ജിദ് ടാർപോളിൻ ഷീറ്റു​കൊണ്ട് മറച്ചു

അലിഗഡ് (ഉത്തർപ്രദേശ്): ഹോളി ആഘോഷത്തിനിടെ നിറംപൂശാതിരിക്കാൻ അലിഗഡിൽ മസ്ജിദ് ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മറച്ചു. പൊലീസിന്റെയും പ്രദേശിക ഭരണകൂടത്തിന്റെയും നിർദേശം പാലിച്ചാണ് മസ്ജിദ് മറച്ചത്. അലിഗഡിലെ അബ്ദുൾ കരീം മസ്ജിദ് ആണ് രാത്രിയിൽ ടാർപോളിൻ കൊണ്ട് മൂടിയത്. "ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ പള്ളി ടാർപോളിൻ കൊണ്ട് മൂടുന്നു.

അതിനാൽ ആരും പള്ളിയിൽ നിറമോ അഴുക്കോ എറിയരുത്" -മസ്ജിദ് മാനേജ്മെന്റ് ബോഡി അംഗം ഹാജി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ വന്നതിന് ശേഷം ആഘോഷങ്ങൾക്കിടെ മസ്ജിദ് കവർ ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസിയായ അഖീൽ പഹൽവാൻ പറഞ്ഞു.

Tags:    
News Summary - Aligarh Mosque Covered Ahead Of Holi To Ensure It Is Not Smeared With Colour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.