രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എല്ലാ ബി.ജെ.പി എം.പിമാരോടും ജൂലൈ16ന് ഡൽഹിയിലെത്താൻ നിർദ്ദേശം

ന്യൂഡൽഹി: ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് എല്ലാ ബി.ജെ.പി എം.പിമാരോടും ഡൽഹിയിലെത്താൻ നേതൃത്വം നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ എല്ലാ അംഗങ്ങളുടേയും പങ്കാളിത്തം ഉറപ്പിക്കാനാണിത്.

ഈ രണ്ട് ദിവസങ്ങളിൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എങ്ങനെ വോട്ട് ചെയ്യണമെന്നതിനെക്കുറിച്ച് പരിശീലനം നൽകുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പാർട്ടി എം.പിമാർക്കായി അത്താഴ വിരുന്ന് സംഘടിപ്പിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ദ്രൗപതി മുർമു ആണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. വൈ.എസ്.ആർ കോൺഗ്രസിന്റെയും ബി.ജെ.ഡിയുടെയും പിന്തുണ മുർമുവിനുണ്ട്. 

Tags:    
News Summary - All BJP MPs Told To Reach Delhi 2 Days Before July 18 Presidential Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.