ദി ​ഗ്രാ​ൻ​ഡ് ക​മാ​ൻ​ഡ​ർ ഓ​ഫ് ദി ​ഓ​ർ​ഡ​ർ ഓ​ഫ് ദി ​നൈ​ജ​ർ പു​ര​സ്കാ​രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏ​റ്റു​വാ​ങ്ങുന്നു

നൈജീരിയയുമായി സഹകരണം ശക്തമാക്കും -പ്രധാനമന്ത്രി

അ​ബൂ​ജ: പ്ര​തി​രോ​ധം, ഊ​ർ​ജോ​ൽ​പാ​ദ​നം, വ്യാ​പാ​രം തു​ട​ങ്ങി​യ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ നൈ​ജീ​രി​യ​യു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് ഇ​ന്ത്യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നൈ​ജീ​രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ അ​ബു​ജ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം പ്ര​സി​ഡ​ന്റ് ബോ​ല അ​ഹ്മ​ദ് തി​നു​ബു​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.

ഭീ​ക​ര​വാ​ദം, വി​ഘ​ട​ന​വാ​ദം, ക​ട​ൽ​ക്കൊ​ള്ള, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് എ​ന്നി​വ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ധാ​ന ഭീ​ഷ​ണി​ക​ളെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം ഇ​വ​ക്കെ​തി​രെ ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി. 60,000ഓ​ളം വ​രു​ന്ന നൈ​ജീ​രി​യ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​ൽ മി​ക​ച്ച സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​മു​ണ്ടാ​യ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി 20 ട​ൺ സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ നൈ​ജീ​രി​യ​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

17 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ നൈ​ജീ​രി​യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദി ​ഗ്രാ​ൻ​ഡ് ക​മാ​ൻ​ഡ​ർ ഓ​ഫ് ദി ​ഓ​ർ​ഡ​ർ ഓ​ഫ് ദി ​നൈ​ജ​ർ പു​ര​സ്കാ​രം ന​​രേ​ന്ദ്ര​ മോ​ദി​ക്ക് നൈ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റ് ബോ​ല അ​ഹ്മ​ദ് തി​നു​ബു സ​മ്മാ​നി​ച്ചു. 1969ൽ ​എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്കു​ശേ​ഷം ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ വി​ദേ​ശ ഭ​ര​ണാ​ധി​കാ​രി​യാ​ണ് മോ​ദി.

ഞാ​യ​റാ​ഴ്ച വി​മാ​ന​മി​റ​ങ്ങി​യ മോ​ദി​യെ പ്ര​തീ​കാ​ത്മ​ക​മാ​യി അ​ബൂ​ജ ന​ഗ​ര​ത്തി​ന്റെ താ​ക്കോ​ൽ ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ മോ​ദി സ്വീ​ക​ര​ണ ച​ട​ങ്ങി​ന്റെ​യും കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ‘എ​ക്സി’​ൽ പ​ങ്കു​വെ​ച്ചു. അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന നൈ​ജീ​രി​യ, ബ്ര​സീ​ൽ, ഗ​യാ​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മോ​ദി ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ​നി​ന്ന് യാ​ത്ര​തി​രി​ച്ച​ത്.

Tags:    
News Summary - Cooperation with Nigeria will be strengthened - Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.