ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം കടുത്ത ഭീഷണി ഉയർത്തവേ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന കുംഭമേളക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. കഴിഞ്ഞ വർഷം തബ്ലീഗ് ജമാഅത്ത് സേമ്മളനത്തിലൂടെ ബോധപൂർവ്വം കോവിഡ് പടർത്തുന്നുവെന്ന് സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തിയ പ്രചാരണത്തിന് മറുപടിയായാണ് രാംഗോപാൽ വർമയുടെ മറുപടി.
'' 2020ൽ ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്ത് വെറുമൊരു ഹൃസ്വചിത്രമായിരുന്നെങ്കിൽ ഇപ്പോഴുള്ള കുംഭമേള ബാഹുബലിയെപ്പോലെ ബ്രഹ്മാണ്ഡ ചിത്രമാണ്.നമ്മൾ ഹിന്ദുക്കൾ മുസ്ലിംകളോട് മാപ്പുചോദിക്കണം. കാരണം അവരറിയാതെ ചെയ്തതാണ് ഒരുവർഷത്തിനിപ്പുറം നമ്മൾ ചെയ്തത് എല്ലാം അറിഞ്ഞുകൊണ്ടാണ്.''
നിരവധി ട്വീറ്റുകൾ കുംഭമേളക്കെതിരെ രാംഗോപാൽ വർമ ചെയ്തിട്ടുണ്ട്. കുംഭമേളയെ കൊറോണ ആറ്റം ബോംബിനോടാണ് അദ്ദേഹം ഉപമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.