ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനായി തമിഴ്നാട് സർക്കാർ സറണ്ടർ ചെയ്യുന്ന അഖിലേന്ത്യ േക്വാട്ട സീറ്റുകളിൽ കേന്ദ്രം നിശ്ചയിച്ച 27 ശതമാനം സംവരണം അനുവദനീയമാണെന്നും അതിൽ സംസ്ഥാനത്തിെൻറ 50 ശതമാനം സംവരണം നടപ്പാക്കേണ്ടതില്ലെന്നും മദ്രാസ് ഹൈകോടതി.
അഖിലേന്ത്യ േക്വാട്ടയിലെ ഒ.ബി.സി സംവരണ വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് 2020 ജൂലൈയിൽ മദ്രാസ് ഹൈകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ കേന്ദ്രം നടപടി സ്വീകരിച്ചില്ലെന്നും കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ സമർപ്പിച്ച ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി, ജസ്റ്റിസ് പി.ഡി ആദികേശവലു എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളജുകൾക്ക് മാത്രമാണ് 27 ശതമാനം ഒ.ബി.സി സംവരണം ബാധകമാവുകയെന്നും സംസ്ഥാന നയമനുസരിച്ച് തമിഴ്നാട്ടിലെ അഖിലേന്ത്യ േക്വാട്ടയിൽ 50 ശതമാനം ഒ.ബി.സി സംവരണമേർപ്പെടുത്താൻ കേന്ദ്ര സർക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അഖിലേന്ത്യ േക്വാട്ടയിൽ സംസ്ഥാന സംവരണം പിന്തുടരാനാവില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അഖിലേന്ത്യ േക്വാട്ടയിൽ സാമ്പത്തിക ദുർബല വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണമേർപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചതായും ഇതിനെ എതിർത്ത് സമർപ്പിക്കപ്പെട്ട കേസുകൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഇതിെൻറ തീർപ്പുണ്ടാവുന്നതുവരെ സംവരണ വിഷയത്തിൽ തീരുമാനമെടുക്കരുതെന്നും കേന്ദ്രം ഹൈകോടതിയിൽ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.