ന്യൂഡൽഹി: സിറിയയിലെ പ്രസിഡൻ്റ് ബഷർ അസദിൻ്റെ സ്വേച്ഛാധിപത്യ സർക്കാരിനെ വിമത സേന അട്ടിമറിച്ചതിനെത്തുടർന്ന് രാജ്യത്ത് സംഘർഷങ്ങൾക്കിടയിൽ മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 77 പേരെ ഒഴിപ്പിച്ചു. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്ന് പോയ തീർഥാടകരാണ്. സൈദ സൈനബ് എന്ന നഗരത്തിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒഴിപ്പിച്ചവരെ സുരക്ഷിതമായി ലെബനനിലേക്ക് എത്തിക്കുകയും ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.