അമേത്തി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനിച്ചു വളർന്നത് ഇന്ത്യയിലാണെന്ന് എല്ലാവർക്കുമറിയാമെന്ന് സഹേ ാദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുലിന് വിദേശ പൗരത്വമുണ്ടെന്ന പരാതിയിൽ സർക്കാർ അയച്ച നോട്ടീസ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ഇത്തരമൊരു അസംബന്ധം താൻ ഇതുവരെ കേട്ടിട്ടില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു. രാഹുൽ ഇവിടെയാണ് ജനിച്ചു വളർന്നതെന്ന് എല്ലാവർക്കുമറിയാമെന്നും പ്രിയങ്ക അമേത്തിയിൽ പറഞ്ഞു.
ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയമാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് അേദ്ദഹം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.
#WATCH Priyanka Gandhi Vadra on MHA notice to Rahul Gandhi over citizenship, says," The whole of India knows that Rahul Gandhi is an Indian. People have seen him being born and grow up in India. Kya bakwaas hai yeh?" pic.twitter.com/Rgt457WMoi
— ANI (@ANI) April 30, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.