കൊൽക്കത്ത: എല്ലാ തോൽവികളും പരാജയമല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പ ിൽ ഇന്ത്യയിൽ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി നേടിയ വൻ വിജയത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
വിജയികൾക്ക് അഭിനന്ദനങ്ങൾ, എന്നാൽ എല്ലാ തോൽവികളും പരാജയമല്ല. - മമത പറഞ്ഞു. 42 ലോക്സഭാ മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. ബി.ജെ.പിയെ സംസ്ഥാനത്തു നിന്ന് തുരത്താൻ ശക്തമായ പോരാട്ടമാണ് മമത നടത്തിയത്. എന്നിട്ടും 23 സീറ്റുകൾ മാത്രമാണ് തൃണമൂൽ കോൺഗ്രസിന് നേടാനായത്. 17 സീറ്റുകളുമായി ബി.ജെ.പി തൊട്ടു പിറകിൽ തന്നെയുണ്ട്.
ബി.ജെ.പിയുടെ ഈ വിജയത്തെ കുറിച്ച് ചർച്ച നടത്താനുണ്ട്. അതിനു ശേഷം ഞങ്ങൾക്ക് പറയാനുള്ളത് വ്യക്തമാക്കും. വോട്ടെണ്ണലും വിവിപാറ്റ് ഒത്തുനോക്കലും പൂർത്തിയാകട്ടെ എന്നും മമത പറഞ്ഞു.
കഴിഞ്ഞ തവണ തൃണമൂൽ 34 സീറ്റുകൾ നേടിയിരുന്നു. ബി.ജെ.പിക്ക് രണ്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.