പനാജി: ഗോവയിലെ ഇരുമ്പയിര് ഖനികളുടെ പ്രവർത്തനം സുപ്രീംകോടതി നിരോധിച്ചു. സംസ്ഥാനത്ത് മാർച്ച് 15 മുതൽ ഖനനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഗോവയിലെ 89 ഇരുമ്പയിര് ഖനികൾക്ക് ലേലത്തിനുള്ള അനുമതി തേടികൊണ്ടുള്ള അപേക്ഷക്കെതിരെ ഗോവ ഫൗണ്ടേഷൻ നൽകിയ പൊതു താൽപര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി.
പുതിയ ഖനന നിയമം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ്, 2015ലാണ് ബി.ജെ.പി സർക്കാർ ഖനികളുടെ ലൈസൻസ് പുതുക്കി നൽകിയത്. ഇരുമ്പയിര് ഖനികളുടെ പ്രവർത്താനനുമതി നീട്ടി നൽകണമെന്നത് ഗോവ സർക്കാർ കോടതിയിൽ എതിർത്തു. നിയമപ്രകാരം ഖനികളുടെ പാട്ടകരാർ 2020 വരെ നീട്ടിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ 2020 വരെ ഖനനം പാടില്ലെന്നും ലൈസൻസ് നീട്ടിയതിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഖനി പാട്ടം നൽകിയവരിൽ നിന്നും പിഴ ഇൗടാക്കണമെന്നും ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.