മിക്ക മതന്യൂനപക്ഷങ്ങളെയും സ്തബ്ധമാക്കിയ തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്. വരാനിരിക്കുന്ന അഞ്ചു വർഷങ ്ങൾ അവർക്ക് ഏറെ വിഷമം പിടിച്ചതായിരിക്കും.
വെറുപ്പിെൻറ അതിക്രമങ്ങൾ തുടരുകയോ രൂക്ഷമാകുകയോ ചെയ്തേക്ക ാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രത്തിലേക്ക് അടുപ്പിക്കാൻ അസമിലെ പൗരത്വ ഭേദഗതി ബിൽ പോലുള്ള ചുവടുവെപ്പുകൾ ഗവൺമെൻ റ് നടത്തും.
ഭരണഘടനയിൽ ൈകകടത്തലുകളുണ്ടാകും. നേതാക്കളും പൊതുമുഖങ്ങളും മീഡിയയുമടങ്ങുന്ന വിശാല ഹിന്ദുത് വസംവിധാനം ഇസ്ലാമോഫോബിയ പടർത്തുകയും സിഖുകാർക്കും ക്രൈസ്തവർക്കുമെതിരെ വെറുപ്പ് ഉൽപാദിപ്പിക്കുകയും ചെ യ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. പ്രത്യക്ഷമായോ അല്ലാതെയോ ന്യൂനപക്ഷങ്ങൾ ഇവിടത്തുകാരല്ലെന്ന ു അവർ നമ്മോടു പറഞ്ഞുകൊണ്ടേയിരിക്കും.
അതോടൊപ്പം ന്യൂനപക്ഷങ്ങൾക്ക് കുറേ കാര്യങ്ങളിൽ വ്യക്തതയും കൃത് യതയും കൈവരുമെന്ന ഒരു ക്രിയാത്മക സാഹചര്യം കൂടിയാണ് ഇപ്പോൾ ഉരുത്തിരിയുന്നത്.
1. ഭൂരിപക്ഷ സമുദായത്തിലെ വ ളരെ വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങൾക്കു നേരെ മനുഷ്യപ്പറ്റില്ലായ്മ വളർത്തിയെടുത്തിരിക്കുന്നു. ന്യൂനപക്ഷങ്ങൾ അതിക്രമത്തിനിരയാകുന്നതൊന്നും അവർക്കു വിഷയമല്ല. ന്യൂനപക്ഷങ്ങളുടെ കൂട്ടക്കൊല അധികാരത്തിൽ കൈയും കെട്ടി നോക്കിനിന്നയാളും ഒരു പള്ളിയിലെ ഭീകരാക്രമണത്തിെൻറ മാസ്റ്റർ മൈൻഡ് എന്ന് കുറ്റം ചുമത്തപ്പെട്ട ആളുമൊക്കെ അവർക്കു കൊള്ളാം. ചുറ്റിലും ദിനേന നമ്മൾ ഇടപഴകിക്കൊണ്ടിരിക്കുന്നവരിൽ പലരും മോദിയെ ഇഷ്ടപ്പെടുന്നു. കാരണം ‘മുസ്ലിംകളെ അവർ വെക്കേണ്ടിടത്തു വെച്ചു’. ഭരണതലത്തിൽ അദ്ദേഹം പരാജയമാണെന്നതൊന്നും അവർക്ക് പ്രശ്നമല്ല. ഉന്നതങ്ങളിലെ അദ്ദേഹത്തിെൻറ നിലനിൽപു തന്നെ അവർക്ക് എന്തോ ആഗ്രഹസാക്ഷാത്കാരം നൽകുന്നതു പോലെയുണ്ട്. അത്തരമാളുകളെ മാറ്റിയെടുക്കാനാവില്ല.
2. കോൺഗ്രസും മഹാസഖ്യവും ആം ആദ്മി പാർട്ടിയുമൊക്കെ ആവതു ചെയ്തു. അവരുടെ നേതാക്കളിൽ ചിലർ ന്യൂനപക്ഷങ്ങളോട് ന്യായമായും ഗുണകാംക്ഷ പുലർത്തുന്നവരായുണ്ട്. അവരെ എതിരു പറയാനാവില്ല. എന്നാൽ, ‘മതേതര’പാർട്ടികൾക്ക് ബി.െജ.പിയെ പരാജയപ്പെടുത്താൻ കെൽപില്ല. ന്യൂനപക്ഷങ്ങൾ സ്വയം രംഗത്തുനിന്നു തിരോഭവിച്ചു. അവർക്കെതിരായ അതിക്രമങ്ങൾക്കുനേരെ മതേതരപാർട്ടികൾ പുലർത്തുന്ന മൗനം, ഭൂരിപക്ഷത്തിനിടയിൽ ധ്രുവീകരണമുണ്ടാക്കുന്നത് ഒഴിവാക്കാൻ, അവർ വകവെച്ചുകൊടുത്തു. അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ന്യൂനപക്ഷങ്ങൾ തന്ത്രപരമായി വോട്ടു ചെയ്തതു കൊണ്ടും ഫലമുണ്ടായില്ല. ഇക്കാര്യം ഭൂരിപക്ഷ സമുദായത്തെ ബോധ്യപ്പെടുത്താൻ മതേതര കക്ഷികൾക്ക് കഴിഞ്ഞില്ല.
3. ന്യൂനപക്ഷങ്ങൾക്ക് ഇനിയും മതേതരകക്ഷികളുടെ താങ്ങിൽ നിൽക്കാനാവില്ല. ഭൂരിപക്ഷത്തിലെ മോശം ആളുകൾക്കെതിരെ നല്ലയാളുകളെ ആശ്രയിക്കാനും കഴിയില്ല. അതുകൊണ്ട് സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് തങ്ങൾക്കു വേണ്ടി സ്വയം സംസാരിക്കാൻ അവർക്ക് ലഭിച്ച ഏറ്റവും നല്ല അവസരമാണിത്. അബ്രഹാം പ്രവാചകെൻറ കാലത്തെ നിംറോദ്, ഫറോവ, യസീദ് തുടങ്ങിയ ഏകാധിപതികളെ മുസ്ലിംകൾ അതിജീവിച്ചിട്ടുണ്ട്. സിഖുകാർ അബ്ദാലിയുടെയും മറ്റു മധ്യകാല സ്വേച്ഛാധിപതികളുടെയും ക്രൂരതകൾ അതിജയിച്ചുവന്നവരാണ്. ദൈവാനുഗ്രഹത്തോടെ ഇൗ ഇരുണ്ട ഘട്ടവും അവർ അതിജീവിക്കുക തന്നെ ചെയ്യും. അംബേദ്കർ പറഞ്ഞതു ശ്രദ്ധിക്കുക: വിദ്യ നേടുക, ശാക്തീകരിക്കുക, പോരാടുക.
അതുകൊണ്ട് ന്യൂനപക്ഷങ്ങൾക്കു ചെയ്യാവുന്നത്:
1. രാജ്യവ്യാപകമായി ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ കൂട്ടായ്മ രേഖപ്പെടുത്തുക. വിദ്വേഷ കുറ്റകൃത്യങ്ങൾ, തെറ്റായ അറസ്റ്റുകൾ തുടങ്ങി ന്യൂനപക്ഷങ്ങൾക്കെതിരായ കേസുകളിൽ പ്രതികരിക്കുന്ന ടീമായി അതു മാറണം.
2. ന്യൂനപക്ഷ, ദലിത് സമുദായങ്ങളുടെയും പുരോഗമനവിഭാഗങ്ങളുടെയും സ്ഥാനാർഥികളെ പ്രമോട്ട് ചെയ്യാനായി ഒരു സിവിൽ സൊസൈറ്റി സമ്മർദ ഗ്രൂപ്പിന് രൂപം നൽകുക. ‘മതേതര’പാർട്ടികളെ അവരുടെ ഉത്തരവാദിത്തം ബോധ്യപ്പെടുത്താനും ന്യൂനപക്ഷാവകാശങ്ങൾക്കു വേണ്ടി പാർലമെൻറിൽ ശബ്ദമുയർത്താൻ പ്രേരിപ്പിക്കാനും ഇൗ ഗ്രൂപ്പിന് കഴിയണം. ഒൗറംഗബാദിലെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീെൻറയും രാമനാഥപുരത്തെ മുസ്ലിംലീഗിെൻറയും ജയം ഇൗ തെരഞ്ഞെടുപ്പിലെ രജതരേഖയാണ്.
ന്യൂനപക്ഷവിഭാഗങ്ങളിൽനിന്ന് അസദുദ്ദീൻ ഉവൈസി, അഅ്സം ഖാൻ, ഇംതിയാസ് ജലീൽ, ഭഗവന്ത് മാൻ, ശഫീഖുറഹ്മാൻ ബർഖ്, പി.കെ. കുഞ്ഞാലിക്കുട്ടി, നുസ്രത്ത് ജഹാൻ, ഹൈബി ഇൗഡൻ, അഫ്സൽ അൻസാരി തുടങ്ങിയ കരുത്തുറ്റ ശബ്ദങ്ങൾ ഇത്തവണ പാർലമെൻറിലെത്തിയിട്ടുണ്ട്.
3. സമുദായത്തിനകത്തെ വിഭാഗീയ, ജാതി, ലിംഗഭേദങ്ങളെ മറികടക്കാനുതകുന്ന സംവാദത്തിന് തുടക്കം കുറിക്കുക.
4. മഹാരാഷ്ട്രയിൽ വൻജിത് ബഹുജൻ അഗാഡി പോലുള്ള ദലിത്-മുസ്ലിം കൂട്ടായ്മക്കു സമാനമായ മറ്റു സാധ്യതകൾ തേടുക. സിഖ്, ക്രൈസ്തവ വിഭാഗങ്ങളും ഹിന്ദു ലിബറലുകളുമായി െഎക്യദാർഢ്യം ഉണ്ടാക്കിയെടുക്കുക, മതേതര പാർട്ടികളെയും ഹിന്ദു ലിബറലുകളെയും ആശ്രയിക്കുന്നതൊഴിവാക്കി അവരുമായി തുല്യാവസരമുള്ള സഖ്യത്തിന് വഴിയൊരുക്കുക.
(‘ദി ക്വിൻറ്’ അസോസിയേറ്റ് എഡിറ്ററാണ്
ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.