മുംബൈ: മുഴുവൻ പാർട്ടി എം.എൽ.എമാരും തങ്ങൾക്കൊപ്പമുണ്ടെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക്. മഹാരാഷ്ട്രയിൽ സ ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിശ്വാസ വോട്ടിൽ പരാജയപ്പെടുമെ ന്നും അദ്ദേഹം പറഞ്ഞു.
‘‘ഹാജരിനു വേണ്ടി എം.എൽ.എമാരുടെ ഒപ്പ് ശേഖരിച്ചിരുന്നു. അത് അജിത് പവാർ സത്യപ്രതിജ്ഞക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണുണ്ടായത്.’’ -നവാബ് മാലിക് പറഞ്ഞു.
അതീവ നാടകീയമായ നീക്കത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. സർക്കാർ രൂപീകരണത്തിൻെറ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന് എൻ.സി.പി-ശിവസേന-കോൺഗ്രസ് സംയുക്ത യോഗം ചേരാനിരിക്കെയാണ് എൻ.സി.പിയിലെ അജിത് പവാർ വിഭാഗത്തിെൻറ പിന്തുണയോടെ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.