താജ്​മഹലും ചെ​േങ്കാട്ടയുമടക്കം ചരിത്ര സ്​മാരകങ്ങൾ തിങ്കളാഴ്​ച മുതൽ തുറക്കും

ന്യൂഡൽഹി: കോവിഡി​​െൻറ പശ്ചാത്തലത്തിൽ രാജ്യത്ത്​ അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്​മാരകങ്ങളും ജൂലൈ ആറുമുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന താജ്​മഹലും ചെ​േങ്കാട്ടയും അടക്കം 3400 ഒാളം ചരിത്രസ്​മാരകങ്ങളാകും തുറക്കുക. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ്​ മന്ത്രി പ്രഹ്ലാദ്​ സിങ്​ പ​േട്ടൽ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. 

കോവിഡി​​െൻറ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ മുന്നേ ചരിത്രസ്​മാരകങ്ങൾ അടച്ചിരുന്നു. ​പുരാവസ്​തുവകുപ്പി​​െൻറ തീരുമാനപ്രകാരം മാർച്ച്​ 17നാണ്​ സ്​മാരകങ്ങൾ അടച്ചിട്ടത്​.  

ലോക്​ഡൗൺ നിയന്ത്രണങ്ങൾ കുറക്കുന്നതി​​െൻറ ഭാഗമായി പുരാവസ്​തുവകുപ്പിന്​ കീഴിലെ 820ഒാളം സ്​മാരകങ്ങൾ തുറന്നിരുന്നു. കോവിഡ്​ വ്യാപനം പരിശോധിച്ചശേഷം ഒാരോ സംസ്​ഥാനങ്ങൾക്കും സ്​മാരകങ്ങൾ തുറക്കുന്ന കാര്യം തീരുമാനിക്കാം. 

Tags:    
News Summary - All Monuments, Including Taj Mahal And Red Fort, To Open From July Six -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.