എല്ലാ മുസ്‍ലിംകളും ക്രിസ്ത്യാനികളും ഒരു ദിവസം ആർ.എസ്.എസുമായി സഹകരിക്കുമെന്ന് കർണാടക മന്ത്രി

ബംഗളൂരു: രാജ്യത്തെ എല്ലാ മുസ്‍ലിംകളും ക്രിസ്ത്യാനികളും ഭാവിയിൽ എന്നെങ്കിലും ആർ.എസ്.എസുമായി സഹകരിക്കുമെന്ന് കർണാടക മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ. എസ് ഈശ്വരപ്പ.

നിയമസഭയിൽ നടന്ന ചർച്ചയിൽ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി 'നമ്മുടെ ആർ.എസ്‌.എസ്' എന്ന വാക്ക് ഉപയോഗിച്ചപ്പോൾ പ്രതിപക്ഷ നിയമസഭാംഗങ്ങളും അത് തന്നെ പറയുന്ന ഒരു ദിവസം വരുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ കാവി സംഘടനയെക്കുറിച്ച് പരാമർശം നടത്തിയതോടെയാണ് ചർച്ചയുടെ തുടക്കം. അതിനിടെയാണ് സ്പീക്കർ നമ്മുടെ ആർ.എസ്.എസ് എന്ന പദം പ്രയോഗിച്ചത്.

ഇതിനെ എതിർത്ത് കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദ് ഖാൻ രംഗത്തുവന്നു. 'സ്പീക്കർ പറയുന്നത് നമ്മുടെ ആർ.എസ്.എസ് എന്ന്. ആ കസേരയിൽ ഇരിന്ന് അങ്ങനെ പറയാമോ?. ഇതിന് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്. 'നമ്മുടെ ആർ.‌എസ്‌.എസല്ലെങ്കിൽ മറ്റെന്താണ്? അതെ. അത് നമ്മുടെ ആർ‌.എസ്‌.എസ് ആണ്. ആർ‌.എസ്‌.എസ് നമ്മുടേതാണ് സമീർ. ഞാൻ നിങ്ങളോട് ഒരു കാര്യം പറയുന്നു, ഇന്നല്ലെങ്കിൽ ചില ദിവസങ്ങളിൽ ഭാവിയിൽ നമ്മുടെ രാജ്യത്ത് നിങ്ങൾ പോലും പറയേണ്ടിവരും നമ്മുടെ ആർ.എസ്.എസ് എന്ന്' -മന്ത്രി പറഞ്ഞു. എന്നാൽ, ഒരിക്കലും അങ്ങനെ ഒരു കാലം വരില്ലെന്നും അങ്ങനെ പറയില്ലെന്നും കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു. 

Tags:    
News Summary - All Muslims, Christians Will Associate With RSS Some Day: Karnataka Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.