'നിങ്ങളെല്ലാവരുംകൂടി എ​െൻറ ജീവിതം ധന്യമാക്കി'; ജന്മദിന ഒാർമകളിൽ വിതുമ്പലി​െൻറ വക്കിലെത്തി മോദി

ത​െൻറ ജന്മദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്മദിനങ്ങൾ വരികയും പോവുകയും ചെയ്യുമെന്നും ഇതുവരെ ഇത്രയും മനോഹരമായ ജന്മദിനം തനിക്ക്​ ഉണ്ടായിട്ടി​െല്ലന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ​രാജ്യത്ത്​ റെക്കോർഡ്​ വാക്​സിനേഷനാണ്​ നടന്നത്​. 2.5 കോടി ഡോസ്​ വാക്​സിൻ സെപ്​റ്റംബർ 17ന്​ വിതരണം ചെയ്​തതായാണ്​ കണക്ക്​. ശരാശരി ദിവസത്തെ അപേക്ഷിച്ച്​ മൂന്നിരട്ടിയാണിത്​.


'നിങ്ങളെല്ലാവരുംകൂടി ഇൗ ദിവസം സവിശേഷമാക്കി. ഇന്നലെ എനിക്ക് വളരെ വൈകാരികമായ ദിവസമായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും പരിശ്രമത്തിലൂടെ, എനിക്ക് ഇത് വളരെ സവിശേഷമായ ദിവസമായി മാറി'-മോദി പറഞ്ഞു. സംസാരത്തിനിടെ അദ്ദേഹം വിതുമ്പലി​െൻറ വക്കിലെത്തിയിരുന്നു. ഗോവയിലെ ആരോഗ്യ പ്രവർത്തകരുമായും വാക്​സിൻ ഗുണഭോക്താക്കളുമായിട്ടായിരുന്നു മോദി ഒാൺലൈനിൽ സംവദിച്ചത്​.


വാക്​സി​നേഷൻ പ്രക്രിയയിൽ ഉൾപ്പെട്ട മെഡിക്കൽ ഉദ്യോഗസ്ഥർ മുതൽ ഗുണഭോക്താക്കൾ വരെയുള്ളവർക്ക്​ മോദി നന്ദി പറഞ്ഞു. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി 'സേവയും സമർപ്പണവും'എന്നപേരിൽ പ്രത്യേക കാമ്പയിൻ നടത്തിയിരുന്നു. 

Tags:    
News Summary - 'All of you made it special': Modi's 'emotional' moment as India breaks vaccine record on his birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.