ന്യൂഡൽഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ തുടരാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് പൊലീസിന്റെ പ്രതികരണം. നഗരത്തിലെ എല്ലാ ഓഫീസുകളും സാധാരണപോലെ തുറന്ന് പ്രവർത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുകയാണ്. എല്ലാ ഓഫീസുകളും സാധാരണപോലെ തുറന്ന് പ്രവർത്തിക്കും. ഗുരുഗ്രാമിൽ ഒരിടത്ത് സഞ്ചരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ദയവായി ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.
ഗുരുഗ്രാമിൽ ആഗസ്റ്റ് നാല് വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടന്നിരുന്നു. സംഘർഷം കാരണം ജീവനക്കാരോട് നേരത്തെ ഓഫീസിൽ നിന്നും മടങ്ങാൻ നിർദേശിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. സംഘർഷങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഓഫീസ് ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതുവരെ ഹരിയാനയിൽ നടന്ന കലാപത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.