കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ,മുൻ മുഖ്യമന്ത്രിമാരായ ബി.എസ്.യദ്യൂരപ്പ,എച്ച്.ഡി.കുമാര സ്വാമി,ബസവരാജ് ബൊമ്മൈ,ഡി.വി.സദാനന്ദ ഗൗഡ,എം.വീരപ്പ മൊയ്‌ലി, ജഗദീഷ് ഷെട്ടാർ എന്നിവർ കാവേരി നദീജല ചർച്ചയിൽ

കാവേരി നദി ജല പ്രശ്നത്തിന് പരിഹാരം തേടി സർവകക്ഷി നേതൃയോഗം

ബംഗളൂരു: കാവേരി നദീജല പ്രശ്നം ചർച്ച ചെയ്യാൻ ബുധനാഴ്ച ബംഗളൂരുവിൽ സർവകക്ഷി യോഗം ചേർന്നു. മഴക്കുറവ് കാരണം അനുഭവിക്കുന്ന ജലക്ഷാമത്തിനും തമിഴ്നാടിന് വെള്ളം നൽകണമെന്ന സുപ്രീം കോടതി വിധിക്കും മധ്യേയാണ് കർണാടക സർക്കാർ എന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. കോടതി ഉത്തരവ് അനുസരിച്ച് 10,000 ക്യുസെക് ജലം ഈ മാസം 31 വരെ തമിഴ്നാടിന് നൽകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.. കർണാടകക്ക് 124 ടി.എം.സി ജലം ആവശ്യമാണെന്നും എന്നാൽ അണക്കെട്ടുകളിൽ 55 ടി.എം.സി ജലം മാത്രമേയുള്ളൂ എന്നും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ,മുൻ മുഖ്യമന്ത്രിമാരായ ബി.എസ്.യദ്യൂരപ്പ,എച്ച്.ഡി.കുമാര സ്വാമി,ബസവരാജ് ബൊമ്മൈ,ഡി.വി.സദാനന്ദ ഗൗഡ,എം.വീരപ്പ മൊയ്‌ലി, ജഗദീഷ് ഷെട്ടാർ, ബന്ധപ്പെട്ട മന്ത്രിമാർ, ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം കാവേരി നദീജല പ്രശ്നം ഉയർത്തി ബി.ജെ.പി,ജെ.ഡി.എസ് പാർട്ടികളുടെ പിന്തുണയോടെ കർഷകർ തിങ്കളാഴ്ച മുതൽ മാണ്ട്യയിൽ പ്രക്ഷോഭത്തിലാണ്. മാണ്ട്യ എം.പി എ.സുമലതയാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - All party leaders meet to seek solution to Cauvery river water problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.