ശ്രീനഗർ: കശ്മീരിൽ എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനം തിങ്കളാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ. തിങ്കളാഴ്ച ഉച്ചയോടെ മൈബൈൽ നെറ്റ്വർക്ക് ലഭിച്ചു തുടങ്ങും. മൊബൈൽ നെറ്റ്വർക്ക് ദാതാക്കളോട് കശ്മീർ പ്രവിശ്യയിലെ 10 ജില്ലകളിലും സർവീസ് പുനഃരാരംഭിക്കാൻ നിർദേശം നൽകിയതായും രോഹിത് കൻസാൽ അറിയിച്ചു.
സർവീസ്രണ്ടുമാസത്തിലേറെയായി കശ്മീരിൽ തടസപ്പെട്ട മൊബൈൽ സേവനങ്ങളാണ് പുനഃസ്ഥാപിക്കുന്നത്. എന്നാൽ മൊബൈലിൽ ഇൻറർനെറ്റ് സേവനം ലഭിക്കുന്നതിന് കൂടുതൽ കാത്തിരിക്കേണ്ടിവരും.
കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കൾ 370 എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് മൊബൈൽ സേവനം റദ്ദാക്കിയത്. നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിെൻറ ഭാഗമായി ലാൻഡ് ഫോൺ സർവീസ് നേരത്തെ പുനഃസ്ഥാപിച്ചിരുന്നു.
വിനോദസഞ്ചാരികൾക്കായി കശ്മീർ തുറന്ന് കൊടുത്തതിന് പിന്നാലെയാണ് പോസ്റ്റ്പെയ്ഡ് മൊബൈൽ സർവീസുകൾ അനുവദിക്കാനുള്ള തീരുമാനം. കശ്മീരിൽ മൊബൈൽ സേവനം ഇല്ലാതെ ആരും വിനോദസഞ്ചാരത്തിന് എത്തില്ലെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.