മുസഫർനഗർ കൊലപാതകം: ഏഴുപേർ കുറ്റക്കാരെന്ന്​ കോടതി

മു​സ​ഫ​ർ​ന​ഗ​ർ: ​മു​സ​ഫ​ർ​ന​ഗ​ർ ക​ലാ​പ​ത്തി​ന്​ വ​ഴി​മ​രു​ന്നി​െ​ട്ട​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്ന കൊ​ല​ പാ​ത​ക കേ​സി​ലെ ഏ​ഴു​പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ കോ​ട​തി. 2013 ആ​ഗ​സ്​​റ്റ്​ 27ന്​ ​ക​വാ​ൽ ഗ്രാ​മ​ത്തി​ൽ ഗൗ​ര ​വ്, സ​ച്ചി​ൻ എ​ന്നീ യു​വാ​ക്ക​ൾ​ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മു​സ​മ്മി​ൽ, മു​ജ​സ്സിം, ഫു​ർ​ഖാ​ൻ, ന​ദീം, ജ​ഹാം​ഗി​ർ, അ​ഫ്​​സ​ൽ, ഇ​ഖ്​​ബാ​ൽ എ​ന്നി​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ്​ അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ഹി​മാ​ഷു ഭ​ട്ട്​​ന​ഗ​ർ വി​ധി​ച്ച​ത്.

ശി​ക്ഷ വെ​ള്ളി​യാ​ഴ്​​ച വി​ധി​ക്കും. കൊ​ല​പാ​ത​ക​​ത്തെ തു​ട​ർ​ന്നുണ്ടാ​യ ക​ലാ​പ​ത്തി​ൽ 60ലേ​റെ പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ആ​റാ​യി​രം കേ​സു​ക​ളി​ലാ​യി 1480 പേ​ർ അ​റ​സ്​​റ്റി​ലാ​വു​ക​യും പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം 175 കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും​ ചെ​യ്​​തു. ചി​ല കേ​സു​ക​ൾ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു.

Tags:    
News Summary - All Seven Accused in Kawal Jat Youths' Murder Case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.