അലഹബാദ്: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട അലഹബാദ് ഹൈകോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവ് പുതിയ പ്രഖ്യാപനവുമായി രംഗത്ത്. ഒാക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുവെന്നാണ് യാദവ് പറയുന്നത്.
പശുവിെൻറ പാലും തൈരും നെയ്യും മൂത്രവും ചാണകവും ചേർത്തുണ്ടാക്കുന്ന 'പഞ്ചഗവ്യം' പല മാറാവ്യാധികൾക്കും മരുന്നായി ഉപയോഗിക്കാറുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു. ഹിന്ദുമത തത്ത്വമനുസരിച്ച് 33 ദൈവങ്ങളാണ് പശുവിൽ വസിക്കുന്നതെന്നും ശ്രീകൃഷ്ണന് എല്ലാ അറിവും ലഭിച്ചത് പശുവിെൻറ കാലടികളിൽ നിന്നാണെന്നും പശുവിനെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശു പറഞ്ഞിട്ടുണ്ടെന്നും യാദവിെൻറ വിധിന്യായത്തിലുണ്ട്.
പശുവിനെ കൊന്നുവെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ജാവേദ് എന്നയാളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടയിലാണ് യാദവിെൻറ കണ്ടെത്തലുകൾ. ജാവേദിന് ജാമ്യം നിഷേധിച്ച കോടതി ഇയാൾ മുമ്പും പശുവിനെ കൊന്ന കേസിൽ പ്രതിയാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.