പ്രയാഗ്‌രാജ്: സുപ്രിംകോടതിക്ക് എതിരായ വിവാദ പരാമർശത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരായ നിയമനടപടികൾ നിർത്തിവെക്കണമെന്ന് അലഹബാദ് ഹൈകോടതി. ഏപ്രിൽ 24 വരെ കർശന നടപടികളൊന്നും ഉണ്ടാവരുതെന്ന് ഹൈകോടതി യു.പി സർക്കാരിന് നിർദേശം നൽകി.
2019ൽ രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി വിധിക്കെതിരായ ഉവൈസിയുടെ പരാമർശമാണ് വിവാദമായത്. സുപ്രിംകോടതി പരമോന്നത കോടതിയാണെങ്കിലും തെറ്റ് പറ്റാത്തതല്ലെന്ന് ഉവൈസി അന്ന് പ്രതികരിച്ചിരുന്നു.
സിദ്ധാർഥ് നഗർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ സമൺസ് ചോദ്യം ചെയ്താണ് ഉവൈസി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഉവൈസിക്കെതിരെ കോടതി സമൺസ് അയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ഏപ്രിൽ 24ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.