ഇ.പി ജയരാജനെതിരായ അഴിമതി ആരോപണമുൾപ്പെടെ ഇന്ന് നടക്കുന്ന പൊളിറ്റ് ബ്യൂറോയിൽ ചർച്ചയാകുമെന്ന് സീതാറാം യെച്ചൂരി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് മൂന്നിനാരംഭിക്കുന്ന യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ ഇ.പി. ജയരാജനെതിരേയുള്ള ആരോപണം ചർച്ചയാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ വിഷയങ്ങളും ചർച്ചയാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ആരോപണം മായാണ് ഇൗ വിഷയം നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഏറെ കരുതലോടെ കൂടി വിഷയം കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് പി.ബിയിൽ നിന്നുണ്ടാവുക. ഇ.പിക്കെതിരേയുള്ള ആരോപണത്തിലുള്ള അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ നേരത്തെ തന്നെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇ.പി. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ നടപടി സ്വീകരിക്കാൻ കേന്ദ്ര കമ്മിറ്റി അനുമതി വേണം.
ഉച്ചയ്ക്ക് 2.30ഓടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ എത്തും. പി.ബിയിൽ എം.വി. ഗോവിന്ദൻ ആരോപണങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകേണ്ടി വരും. വെളളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനാൽ, കുടുതൽ ജാഗ്രതയോടെയാണ് നേതൃത്വം വിഷയത്തെ കാണുന്നത്. നിലവിൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് ഇ.പി. ജയരാജൻ തയ്യാറായിട്ടില്ല. എന്നാൽ, അത്തരമൊരു നീക്കം നടന്നാൽ പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.