"മോദിക്കെതിരായ ആരോപണം റാഫേൽ കേസ് പോലെ നിഷ്ഫലമാകും": രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്. 2018ലെ റാഫേൽ വിവാദം പോലെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന അദാനി ആരോപണങ്ങളും പാളിപ്പോകുമെന്ന് കേന്ദ്ര മന്ത്രി.

2024ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് രംഗത്തുവരുന്നത്. 2018ലും റാഫേൽ വിവാദവുമായി രാഹുൽ ഗാന്ധി മുന്നോട്ടെത്തിയിരുന്നു. 2018 ലേതിന് സമാന സംഭവമാണിപ്പോൾ നടക്കുന്നത്.

ലോക് സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെയാണ് അന്ന് ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തുവന്നത്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ ആളെ തെറ്റായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇന്ത്യക്ക് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മറന്നാണ് രാഹുൽ ഗാന്ധി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഞങ്ങൾക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നപ്പോഴും രാഹുൽ ഗാന്ധിക്ക് അത് മനസിലായില്ല. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് പോലും ചിന്തിക്കാതെയാണ് രാഹുൽ ഗാന്ധി കുറ്റാരോപണങ്ങൾ നടത്തുന്നതെന്നും ഗജേന്ദ്ര സിംഗ് ശെഖാവത് പറഞ്ഞു.

130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹം ഇന്ന് നരേന്ദ്ര മോദിക്കുണ്ട്, അതുകൊണ്ട് തന്നെ തെറ്റായ ആരോപണങ്ങൾ എല്ലാം നിഷ്ഫലമായി പോകും. നിലവിൽ നടക്കുന്ന അദാനി വിവാദങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ശക്തമായി പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര മന്ത്രി പ്രതികരിച്ചത്.

Tags:    
News Summary - Allegation against Modi will be futile like Rafale case-Union Minister Gajendra Singh Shekhawat against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.