രാജീവ്​ വിമർശനം; മോദിക്ക്​ വീണ്ടും ക്ലീൻ ചിറ്റ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ വീണ്ടും തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ക്ലീൻ ചിറ്റ്​. അഴിമതിക്കാരിൽ ഒ ന്നാമനായാണ്​ മുൻ പ്രധാനമ​ന്ത്രി രാജീവ്​ ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന്​ പ്രസംഗിച്ചതിനെതിരായ പരാതിയാണ്​ കമീഷൻ തള്ളിയത്​.

മാതൃക പെരുമാറ്റച്ചട്ട ലംഘനം പ്രസംഗത്തിൽ ഇല്ലെന്ന്​ കമീഷൻ വ്യക്​തമാക്കി. മോദിക്ക്​ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ്​ കമീഷൻ ക്ലീൻ ചിറ്റ്​ നൽകുന്നതിനെതിരെ കോൺഗ്രസ്​ എം.പി സുഷ്​മിത ദേവ്​ സുപ്രീംകോടതിയെ സമീപിച്ചതിനു​ തൊട്ടുപിന്നാലെയാണ്​ കമീഷ​​െൻറ നടപടി.

Tags:    
News Summary - allegation against rajiv gandhi; again modi get clean chit from Election commission -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.