മുംബൈ: ആര്യൻ ഖാൻ കേസിലെ കോഴ വിവാദത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയെടുത്തു. എൻ.സി.ബി ഡെപ്യൂട്ടി ഡറക്ടർ ജ്ഞാനേശ്വർ സിങ്ങിെൻറ നേതൃത്വത്തിൽ ഡൽഹിയിൽ നിന്നെത്തിയ അഞ്ചംഗ വിജിലൻസ് സംഘമാണ് നാലു മണിക്കൂറോളം ചോദ്യം ചെയ്തത്.
ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചതായും ജ്ഞാനേശ്വർ സിങ് പറഞ്ഞു. സമീർ വാങ്കഡെെക്കതിരെ കോഴ ആരോപണമുന്നയിച്ച ആര്യൻ ഖാൻ കേസിലെ സാക്ഷി പ്രഭാകർ സായിൽ, വിവാദ 'ഡിറ്റക്ടിവ് ' കിരൺ ഗോസാവി എന്നിവർക്ക് സമൻസ് നൽകാനായില്ലെന്നും അവർ നൽകിയ വിലാസത്തിലും ഫോണിലും അവരെ കിട്ടിയില്ലെന്നും ജ്ഞാനേശ്വർ സിങ് പറഞ്ഞു.
വെള്ളിയാഴ്ചക്കകം തങ്ങൾ താമസിക്കുന്ന സി.ആർ.പി.എഫ് മെസ്സിൽ വന്ന് തെളിവുകളും മൊഴിയും നൽകാൻ ഇവരോട് മാധ്യമങ്ങളിലൂടെ അദ്ദേഹം അഭ്യർഥിച്ചു. ആര്യനെ കേസിൽ നിന്ന് ഒഴിവാക്കാൻ ഷാറൂഖ് ഖാനോട് 25 കോടി ആവശ്യപ്പെടാനും 18 കോടിയെങ്കിലും വാങ്ങാനും അതിൽ എട്ടു കോടി സമീർ വാങ്കഡെക്കുള്ളതാണെന്നും ഗോസാവി സാം ഡിസൂസയോട് പറയുന്നത് കേട്ടെന്നാണ് പ്രഭാകർ സായിലിെൻറ വെളിപ്പെടുത്തൽ.
കേസിൽ സാക്ഷിയാകാൻ തന്നെക്കൊണ്ട് വെള്ളക്കടലാസിൽ ഒപ്പിടുവിച്ചെന്നും ആരോപിച്ചു. ഇതിനിടയിൽ നൈജീരിയക്കാരൻ അറസ്റ്റിലായ മറ്റൊരു മയക്കുമരുന്ന് കേസിലെ സാക്ഷി ശേഖർ കാംബ്ളെയും സമീർ വാങ്കഡെക്കെതിരെ രംഗത്തുവന്നു. തന്നെക്കൊണ്ട് 12 വെള്ളക്കടലാസിൽ വാങ്കഡെ ഒപ്പിടുവിച്ചെന്നാണ് ആരോപണം. അേതസസമയം, പ്രഭാകർ സായിലിെൻറ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് എ.സി.പി മിലിന്ദ് ഖെത്ലെയെ മുംബൈ പൊലീസ് നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.