പുതുതായി പുറത്തിറങ്ങിയ ഗാനത്തിൽ ഭഗവാൻ ശിവന്റെ പേര് ദുരുപയോഗം ചെയ്തെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് ഗായകൻ ബാദ്ഷ. അടുത്തിടെ റിലീസ് ചെയ്ത ‘സനക്’ എന്ന ഗാനമാണ് വിവാദമായത്. ഇൻസ്റ്റഗ്രാമിൽ മാപ്പ് പറഞ്ഞ് കുറിപ്പിട്ട ഗായകൻ, വിവാദ ഭാഗത്തിൽ മാറ്റം വരുത്തുമെന്നും അറിയിച്ചു.
മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതൻ, ഗാനത്തിൽ ഭോലേനാഥ് എന്ന വാക്ക് അശ്ലീല പദങ്ങൾക്കൊപ്പം ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇത് മറ്റു ചിലരും ഏറ്റുപിടിച്ചതോടെയാണ് വിവാദം കത്തിയത്.
പാട്ടിന്റെ ചില ഭാഗങ്ങൾ മാറ്റാൻ താൻ നടപടിയെടുത്തിട്ടുണ്ടെന്നും ആരെയും കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഈ പുതിയ പതിപ്പ് അപ്ലോഡ് ചെയ്യുമെന്നും ബാദ്ഷ വെളിപ്പെടുത്തി. ആരുടെയെങ്കിലും വികാരം അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാനി പാനി, ജുഗ്നു തുടങ്ങിയ വൻഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ആരാധകരുള്ള ഗായകനാണ് ബാദ്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.