ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചുകൊണ്ടിരിക്കെ, അത്യാവശ്യത്തിനല്ലാതെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ള പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇസ്രായേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കാൻ തെൽ അവീവിലെ ഇന്ത്യൻ എംബസിയും നിർദേശം നൽകി.
പശ്ചിമേഷ്യയിലെ സുരക്ഷ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച ഇന്ത്യ മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് വ്യക്തമാക്കി. സാധാരണക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ടവര്‍ സംയമനം പാലിക്കണം. സംഘര്‍ഷം പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും ചര്‍ച്ച നടത്തണമെന്നും ഇന്ത്യ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.