ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസ്റ്റ്' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് അൽഫോൻസ് കണ്ണന്താനം കൊണ്ടു വന്ന സ്വകാര്യബിൽ വിവാദമായി.
രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരമൊരു ബിൽ കൊണ്ടുവരാനാവില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ബില്ലിെൻറ അവതരണം റൂളിങ്ങിനായി മാറ്റിവെച്ചു.
രാഷ്ട്രീയ ജനതാദൾ നേതാവും ഡൽഹി സർവകലാശാല അധ്യാപകനുമായ മനോജ് ഝാ ഉന്നയിച്ച തടസ്സവാദത്തെ പിന്തുണച്ചാണ് പ്രതിപക്ഷം രംഗത്തുവന്നത്. സഭയിൽ ഭൂരിഭാഗം പേരും എതിർത്തത് കൊണ്ടും അവതരണം പറ്റില്ലെന്ന് മനോജ് ഝാ പറഞ്ഞു.
അത് അവഗണിച്ച് കണ്ണന്താനത്തിന് ബില്ലുമായി പോകാൻ അനുമതി നൽകിയ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ ഒടുവിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ കൂടി നിർദേശിച്ചതോടെ റൂളിങ്ങിനായി മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.