ന്യൂഡൽഹി: കൂടുതൽ ചരിത്രസ്മാരകങ്ങൾ പരിപാലനത്തിനായി സ്വകാര്യ കമ്പനികൾക്ക് കൈമാറുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ചെേങ്കാട്ടയുടെ പരിപാലനം കുത്തക കമ്പനിക്ക് കൈമാറിയതിനെതിരെ കടുത്ത വിമർശനമുയരുേമ്പാഴാണ് ഇതിൽനിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. വിവാദത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ല. ‘പൈതൃകം ദത്തെടുക്കൽ’ പദ്ധതിയിലാണ് ചരിത്രസ്മാരകങ്ങൾ കൈമാറുന്നത്.
ഹുമയൂണിെൻറ ശവകുടീരം ഉൾപ്പെടെ അഞ്ചു സ്മാരകങ്ങൾ പരിപാലനത്തിനായി സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയത് യു.പി.എ സർക്കാറാണ്. അതൊരു നല്ല പരീക്ഷണമായിരുന്നു. എന്നാൽ, ഇതിൽ ചില പ്രശ്നങ്ങളുണ്ട്. ഇതിൽ മാറ്റം വരുത്തിയാണ് നടപ്പാക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. അഞ്ചുവർഷത്തേക്ക് ചെേങ്കാട്ട പരിപാലിക്കാൻ സിമൻറ് നിർമാണ കമ്പനിയായ ഡാൽമിയ ഗ്രൂപ്പുമായി 25 കോടിയുടെ കരാറിനാണ് കേന്ദ്രസർക്കാർ ധാരണപത്രത്തിൽ ഒപ്പിട്ടത്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങൾ സന്ദർശകർക്ക് ലഭ്യമാക്കി മാതൃക പൈതൃകസ്മാരകങ്ങളാക്കുന്നതിനുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയാണിതെന്നാണ് സാംസ്കാരിക മന്ത്രാലയത്തിെൻറ വിശദീകരണം.
അതേസമയം, തെൻറ നേതൃത്വത്തിലുള്ള ടൂറിസവുമായി ബന്ധപ്പെട്ട പാർലെമൻററി സമിതി പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയെന്ന വാർത്ത തെറ്റാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയൻ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.