മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ യതി നരസിംഹാനന്ദയുടെ പരാതിയിൽ കേസ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്ന് ആരോപിച്ച് വിവാദ പുരോഹിതൻ യതി ന​ര​സിം​ഹാ​ന​ന്ദ​യുടെ അടുത്ത സഹായി ഉദിത ത്യാഗിയാണ് പരാതി നൽകിയത്.

ഗാസിയാബാദ് പൊലീസ് കേസെടുത്തത് വെരിഫിക്കേഷൻ പോലും നടത്താതെയാണെന്ന് മുഹമ്മദ് സുബൈർ പ്രതികരിച്ചു. പ്രസ്തുത വാർത്ത എല്ലാ മാധ്യമങ്ങളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തനിക്കെതിരെ മാത്രം കേസെടുത്തത് പ്രത്യേക ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം, പ്ര​വാ​ച​ക​നെതിരെ യ​തി ന​ര​സിം​ഹാ​ന​ന്ദ​ നടത്തിയ പരാമർശത്തിൽ കേ​സെടുത്തിരുന്നു. താനെ, അ​മ​രാ​വ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​സ്. ന​ര​സിം​ഹ​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന അ​മ​രാ​വ​തി​യി​ൽ സം​ഘ​ർ​ഷ​ത്തി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു. ഈ സംഭവത്തെക്കുറിച്ച് സുബൈർ നടത്തിയ ട്വീറ്റുകളിലാണ് പൊലീസ് കേസെടുത്തത്. യ​തി ന​ര​സിം​ഹാ​ന​ന്ദ​യുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - Mohammed Zubair booked after complaint by Yati Narsinghanad’s aide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.