അമർ ജവാൻ ജ്യോതിക്ക് സമാനമായി യുദ്ധസ്മാരകം നിർമ്മിക്കുമെന്ന് ഛത്തീസ്ഗഢ് സർക്കാർ

റായിപൂർ: അമർ ജവാൻ ജ്യോതിക്ക് സമാനമായി യുദ്ധസ്മാരകം നിർമ്മിക്കുമെന്ന് ഛത്തീസ്ഗഢ് സർക്കാർ. മുഖ്യമന്ത്രി ഭൂപേഷ്  ബാഗലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യ​ത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച സൈനികർക്കുള്ള ആദരമായാണ് സ്മാരകം നിർമ്മിക്കുന്നതെന്നും ഛത്തീസ്ഗഢ് സർക്കാർ അറിയിച്ചു.

സ്മാരകത്തിന്റെ ഭൂമിപൂജ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ഫെബ്രുവരി മൂന്നിന് നിർവഹിക്കും. നേരത്തെ അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിൽ ലയിപ്പിക്കുന്നതിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്  ബാഗലും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ നടപടി വികാരങ്ങളെ വ്രണപ്പെടുത്തുമെന്നായിരുന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഛത്തീസ്ഗഢ് സായുധ സൈന്യത്തിന്റെ നാലാമത് ബറ്റാലിയന്റെ മാനയിലെ കാമ്പസിലായിരിക്കും സ്മാരകം നിർമ്മിക്കുക. ത്യാഗങ്ങൾ സഹിച്ചവരുടെ പാർട്ടിയാണ് കോൺഗ്രസ്. ത്യാഗങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്ന് ഞങ്ങൾക്കറിയാം. രക്തസാക്ഷികളെ ബഹുമാനിക്കാത്ത, അവരുടെ ഓർമകൾ സൂക്ഷിക്കാത്ത, അവരുടെ ഓർമകളെ അപമാനിക്കുന്ന സമൂഹങ്ങളൊക്കെ തകരുമെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച ആരേയും ഛത്തീഗഢ് ബഹുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Amar Jawan Jyoti-like memorial to be built in Raipur in honour of martyrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.