കൊൽക്കത്ത: രാജ്യത്തെ പ്രതിപക്ഷ ഐക്യനീക്കങ്ങളെ സ്വാഗതം ചെയ്ത് നൊേബൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ അമർത്യസെൻ. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നീതിപൂർവം വിഷയത്തിൽ പ്രസ്താവന നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അമർത്യസെൻ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ അധികാര സന്തുലിതാവസ്ഥ നിലനിർത്താൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്. രാഹുൽ ഗാന്ധിക്ക് അപകീർത്തി കേസിൽ എം.പി സ്ഥാനം നഷ്ടമായതുപോലെ സമാനമായ ഒരു സംഭവം തന്റെ ഓർമയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക സിവിൽകോഡ് എന്തൊക്കെ പ്രതികൂല പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക എന്ന കാര്യത്തിൽ താൻ വളരെയധികം ആശങ്കാകുലനാണെന്നും സെൻ പറഞ്ഞു. വസതിയിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.