മുംബൈ: അംബാനി ഭീഷണി കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതി തേടിയതിനു പിന്നാലെ മുംബൈ പൊലീസ് കമീഷണർ പരംവീർ സിങ്ങിനെ മഹാരാഷ്ട്ര സർക്കാർ ഹോം ഗാർഡിലേക്ക് മാറ്റി. സംസ്ഥാന ഡി.ജി.പിയായിരുന്ന ഹേമന്ത് നഗ്രാലെ മുംബൈ പൊലീസ് കമീഷണറായും ചുമതലയേറ്റു.
അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കൊണ്ടിട്ടത് താനാണെന്ന് സമ്മതിച്ച അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെ പൊലിസിലെ ഉന്നതെൻറയും ചില ശിവസേന നേതാക്കളുടെയും പേര് വെളിപ്പെടുത്തിയതായാണ് എൻ.െഎ.എ അവകാശപ്പെട്ടത്. ഉന്നതനെ ചോദ്യം ചെയ്യാൻ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്ന് എത്തിയിട്ടുണ്ട്. വകുപ്പുതലവനായ ജോയൻറ് കമീഷണറെ മറികടന്ന് സചിൻ പരംവീർ സിങ് നേരിട്ടാണ് റപ്പോർട്ട് ചെത്തിരുന്നത്. എൻ.സി.പി കൈയാളുന്ന ആഭ്യന്ത വകുപ്പിൽ അംബാനി വിഷയത്തിൽ ശിവസേന ഗതാഗത മന്ത്രി അനിൽ പരബ് കൈകടത്തിയതായും ആരോപണമുണ്ട്.
ഇതിനിടയിൽ, സ്കോർപിയോ കാറുമായി അംബാനിയുടെ വീടിനടുെത്തത്തിയ വഴികളിലൂടെ സചിൻ വാസെയും കൊണ്ട് എൻ.െഎ.എ സംഘം യാത്രചെയ്തു. സചിനെ കൊണ്ട് തെരുവിലൂടെ നടത്തിച്ചു. സ്കോർപിയോ കൊണ്ടിട്ട ശേഷം പി.പി.ഇ കിറ്റിട്ട് അതുവഴി നടന്ന സി.സി ടി.വിയിൽ കണ്ട ആൾ സചിനാണോ എന്ന് ഉറപ്പുവരുത്താനാണിത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മെഴ്സിഡസ് കാറിൽനിന്ന് അഞ്ചു ലക്ഷം രൂപയും പണമെണ്ണുന്ന യന്ത്രവും വസ്ത്രങ്ങളും സ്കോർപിയോയുടെ യഥാർഥ നമ്പർ പ്ലേറ്റും കണ്ടെത്തിയിട്ടുണ്ട്. കാറ് സചിെൻറ കൈവശമായിരുെന്നന്ന് എൻ.െഎ.എ പറഞ്ഞു.
അതേസമയം, താണെ ജില്ല യുവമോർച്ച സെക്രട്ടറി ദേവൻ ഷെൽകെ മെഴ്സിഡസ് കാറിനൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ട കോൺഗ്രസ് വക്താവ് സചിൻ സാവന്ത് ബി.ജെ.പിയോട് മറുപടി തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.