അഹ്മദാബാദ്: പൊതുമേഖല സ്ഥാപനങ്ങളിൽ പലതിലും പിടിമുറുക്കിയ റിലയൻസ് ലോകത്തിലെ ഏറ്റവും വലിയ മൃഗശാല സ്വകാര്യ മേഖലയിൽ പണിയാനൊരുങ്ങുന്നു. അതും ഗുജറാത്തിലെ ജാംനഗറിൽ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ ഇനങ്ങളിൽപെട്ട മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും ഈ സ്വകാര്യ മൃഗശാലയിൽ എത്തിക്കും.
റിലയൻസ് ഇന്ത്യ ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയാണ് തെൻറ 'സ്വപ്നപദ്ധതി' പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയാക്കി മാറ്റാൻ റിലയൻസ് ഉദ്ദേശിക്കുന്ന ജാംനഗറിലെ മോതി ഖാവ്ഡിയിൽ അനുബന്ധമായ 280 ഏക്കറാണ് കൂറ്റൻ മൃഗശാലക്കായി കണ്ടെത്തിയിരിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും കോവിഡ് കാരണം പദ്ധതി നീണ്ടുപോയതാണെന്നും റിലയൻസ് ഇന്ത്യ ഡയറക്ടർ പരിമൾ നത്വാനി അറിയിച്ചു. 'ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ കിങ്ഡം' എന്നായിരിക്കും മൃഗശാലയുടെ പേരെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിലെ അത്യപൂർവ ഇനങ്ങൾ ഈ മൃഗശാലയിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.